ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ജർമൻ ടെക് – ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ആണിത്. ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ ഫ്ലാഗ് ഓഫ് ഫ്ലിക്സ്ബസിൻ്റെ ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി എം.ബി. പാട്ടീൽ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ മുഴുനീള ബസ് സർവീസ് ആരംഭിക്കും.
ഉത്തരേന്ത്യൻ സർവീസുകൾ വിജയകരമായതോടെയാണ് ഫ്ലിക്സ്ബസ് ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. പിന്നീട്, ക്രമാതീതമായി കോയമ്പത്തൂർ മധുര, തിരുപ്പതി, വിജയവാഡ, ബെളഗാവി തുടങ്ങിയ 33 നഗരങ്ങളിലേക്കും സർവീസ് നീളും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി നിശ്ചിത കാലയളവിൽ പ്രത്യേക ടിക്കറ്റ് നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂവിൽ നിന്നുള്ള സർവീസുകൾക്ക് 99 രൂപയാണ് ഓഫർ നിരക്ക്. സെപ്റ്റംബർ മൂന്നുമുതൽ 15 വരെ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. ഒക്ടോബർ 10 വരെയുള്ള ബുക്കിങ്ങുകൾ ഈ ഓഫറിൽ നടത്താം. ആറ് ബസ് ഓപ്പറേറ്റർമാരുമായുള്ള പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലുള്ള സർവീസുകൾക്ക് ഫ്ലിക്സ്ബസ് തുടക്കം കുറിക്കുന്നത്. പിന്നീട്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കും സർവീസ് നടത്തും. ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സർവീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം.
TAGS: BENGALURU | FLIXBUS
SUMMARY: Germany’s FlixBus expands to South India, offers Rs 99 fares from Bengaluru for intercity routes
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…
ബെംഗളൂരു: സംസ്ഥാനത്ത് കടുവകൾ ചാവുന്നത് ക്രമാതീതമായി വർധിച്ചതായുള്ള ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ.…
ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു. ബി. വിനയ് ആണ് മരിച്ചത്. കെങ്കേരിയിൽ നിന്നു…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…