ബെംഗളൂരു: ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ്. രാത്രി 8.35ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.50ന് ആലപ്പുഴയിലെത്തും. തിരിച്ച് ആലപ്പുഴയിൽനിന്ന് രാത്രി 7.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.25ന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് സർവീസ്.
കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 1400 രൂപയാണ് നിരക്ക്. ബെംഗളൂരുവിന് പുറമെ ഗോവയിലേക്കും ഫ്ലിക്സ് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഗോവയെയും കേരളത്തെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫ്ലിക്സ്ബസ് ഇന്ത്യ എം.ഡി. സൂര്യ ഖുറാന പറഞ്ഞു.
സ്ഥിരംയാത്രക്കാരുള്ള പ്രത്യേക സീസണുകളും ആഘോഷദിവസങ്ങളും കൂടി കണക്കിലെടുത്താണ് രണ്ട് റൂട്ടുകളിലും ബസുകൾ ഇറക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. ഭാവിയിൽ കേരളത്തിലുൾപ്പെടെ 33 നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ചാകും സർവീസ് നടത്തുക.
TAGS: BENGALURU | FLIXBUS
SUMMARY: Flixbus starts service from Bangalore to Allappey
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്ട്രോള്…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…