പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.

അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് അഞ്ച് വര്‍ഷത്തേയ്ക്കുള്ള പുതിയ താരിഫ് നയം നടപ്പിലാക്കുന്നത്. കെ എസ് ഇ ബിയുടെ മുന്‍കാല നഷ്ടമായ അയ്യായിരം കോടിയുടെ സാമ്പത്തിക ബാധ്യതക്ക് പുറമെ യുഡിഎഫ്  അധികാരത്തില്‍ വന്ന ശേഷം ഹ്രസ്വകാല കരാറുകളിലൂടെ ഉണ്ടായ അധിക ബാധ്യതകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തരത്തിലാണ് പുതിയ താരിഫ് നയത്തിന്റെ ഘടന. അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് നിരക്കില്‍ ഉള്‍പ്പെടുത്തും.

കൂടാതെ, പീക്ക് സമയം വർധിപ്പിക്കാനും തീരുമാനിച്ചു. വൈകീട്ട് ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം. നേരത്തെ, ആറു മുതൽ രാത്രി പത്തുവരെയായിരുന്നു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന് കൂടിയനിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും നിരക്ക് കുറയ്ക്കാനും നയം ആവശ്യപ്പെടുന്നു.

വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവിൽ ഇന്ധനവില വർധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാൻ മാസംതോറും ഇന്ധന സർചാർജ് ചുമത്താറുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിൽ മാത്രമായിരുന്നു ഇത്തരത്തിൽ സർചാർജ് ചുമത്തിയിരുന്നത്. ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലും ഇന്ധന സർചാർജ് ഈടാക്കും. ഇത് കമീഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെത്തന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
SUMMARY: Following the power cuts, electricity tariffs and surcharges will increase in the state.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി...

ഫ്രാ​ൻ​സി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; അക്രമങ്ങളെ തള്ളി പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ

പാരിസ്: ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍...

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: ആറ് പേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ (Najran) പ്രദേശത്തെ ജനവാസ മേഖലയിൽ ഹൂതികൾ...

നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവെപ്പ്; ഡ്രൈവര്‍ക്ക് പരുക്ക്, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സൂചന

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു. മുംബൈയിലെ...

Related Articles

Popular Categories