കൊച്ചി: തൃക്കാക്കരയിൽ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്പൗണ്ടിൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പിലാണ് സംഭവം. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര് ക്ഷീണിതരായി തളര്‍ന്നുവീണു. പോലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. 75ലധികം പേരെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർ സൺറൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രാത്രി തന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കിയ കോളേജിലെ പാചകശാല പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്പിൽ കയറ്റാതെ ഗേറ്റുകൾ പൂട്ടിയതും ലൈറ്റുകൾ ഓഫാക്കിയതും വിവരങ്ങൾ നൽകാത്തതും വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് രാത്രി 11 മണിയോടെ രക്ഷാകർത്താക്കൾ ഗേറ്റുകൾ തകർത്ത് അകത്ത് കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.
<BR>
TAGS : NCC | FOOD POISON
SUMMARY : Food poisoning at NCC camp; More than 75 cadets undergoing treatment in hospital
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…