മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന മാളുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച റാപ്പിഡ് ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു. പത്ത് മാളുകളിലായി 10 കിയോസ്കുകൾ തുറന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഭക്ഷ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധനക്ക് വിധേയമാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണിത്. ബിബിഎംപിയുടെ ആരോഗ്യവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ പത്ത് മാളുകളിൽ കിറ്റുകൾ സ്ഥാപിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചെക്ക് ഇൻ ചെയ്യുന്നതിനായി 100 റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ഉടൻ ലഭ്യമാക്കും.

പച്ചക്കറികൾക്ക് പുറമെ മല്ലിപ്പൊടി, പയർവർഗ്ഗങ്ങൾ, പഞ്ചസാര, പാചക എണ്ണ, ചായപ്പൊടി, ഉപ്പ്, പാൽ, നെയ്യ്, പനീർ, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും കിയോസ്കുകൾ വഴി സാധിക്കും.

TAGS: BENGALURU | FOOD TESTING KIOSK
SUMMARY: Health minister launches food testing kiosks to combat adulteration, pollution

Savre Digital

Recent Posts

എസ്എസ്എഫ് സൗഹൃദ പദയാത്ര സമാപനം നാളെ

ബെംഗളൂരു: വ്യത്യസ്ത ജാതിമതവിഭാഗത്തിൽപ്പെട്ടവർ ഒന്നിക്കുകയെന്ന സന്ദേശവുമായി എസ്എസ്എഫ് കർണാടക സംസ്ഥാനകമ്മിറ്റി നടത്തുന്ന സൗഹൃദ പദയാത്രയുടെ സമാപനം വെള്ളിയാഴ്ച ബെംഗളൂരുവിലെ ഫ്രീഡം…

7 minutes ago

വി.എസിന്റെ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം…

22 minutes ago

മഴ കനക്കുന്നു; കർണാടകയിൽ നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …

9 hours ago

അമ്മ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…

10 hours ago

ഓൺലൈൻ വാതുവെയ്പിൽ പണം നഷ്ടമായി ; കടം വീട്ടാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു ലാപ്ടോപ്പും ഐഫോണും മോഷ്ടിച്ച് എൻജിനീയർ

ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…

10 hours ago

പൊതുവേദിയിൽ അപമാനിക്കപ്പെട്ടെന്നു വിശദീകരണം; ഐപിഎസ് ഓഫീസർ രാജി പിൻവലിക്കാൻ വിസമ്മതിച്ചു

ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിക്കൊരുങ്ങുന്നു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.…

11 hours ago