കൊച്ചി: എംഡിഎംഎയും കഞ്ചാവും കൈവശംവച്ചതിന് ഫുഡ്‌വ്ലോഗറും സുഹൃത്തും പിടിയിൽ. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിലുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 7.52ഗ്രാം എം.ഡി.എം.എയും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആദിൽ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. തുടർന്നാണ് ചിറ്റൂർ ഭാഗത്ത് നിന്നും ആദിലും, ഷാമിലും പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വിപിൻദാസ്, അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി ജി അമൽദേവ്, ജിബിനാസ്, അഷ്‌കർ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
SUMMARY: Food vlogger and friend arrested with cannabis and MDMA
ബെംഗളൂരു: ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. ബെംഗളൂരു കോറമംഗലയിലാണ് സംഭവം. കോറമംഗല…
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി…
ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകൾ ബെംഗളൂരു ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട്…
ബെംഗളൂരു: റൂഹാനി ഇജ്തിമയുടെ ഭാഗമായി ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹെബ് ഈദ് ഗാഹില്‍ വൈകീട്ട്…
ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ബുധനാഴ്ച 21…