കണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണത്തിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂലൈ 17ന് മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി അഡീഷനല്‍ ജില്ല കോടതിയില്‍ ഹാജരാക്കി തിരികെ മടങ്ങവെയാണ് പ്രതികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നത്.
ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.ടി പി വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
SUMMARY: Footage of TP murder case suspects drinking alcohol in police custody emerges
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആളുകള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍…
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്.…
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് പി എസ് സുപാല്‍…
പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ…
തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരം. ജൂലൈ 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന്…