കോഴിക്കോട്: പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. കുട്ടി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്.
കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. എസ് പിക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
TAGS : CRIME
SUMMARY : Football star student brutally beaten
മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു…
ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…