ദുബൈ: ഫോബ്സിന്‍റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്‍റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽ.വി.എം.എച്ച് മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.
ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഒന്നാമനായി. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം എ യൂസുഫലിയുടെ ആസ്തി. ഇന്ത്യക്കാരില്‍ 32ാം സ്ഥാനത്താണ് യൂസുഫലി. ലോക സമ്പന്ന പട്ടികയില്‍ 639ാം സ്ഥാനവും അദ്ദേഹം നേടി.
9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാംര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.
കേരളത്തിൽ നിന്ന് ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍) ,കല്യാണ രാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംശീര്‍ വയലില്‍ (200 കോടി ഡോളര്‍) ,ഇന്‍ഫോസിസ് മുന്‍ സി ഇ ഒ. എസ് ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍ ) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.
<BR>
TAGS : MA YUSAFALI, | FORBES BILLIONAIRE LIST
SUMMARY : Forbes Billionaire List: MA Yusufali is the richest Malayali
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന്…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഐഇഎൽടിഎസ്,…
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി…
ലോക ചാപ്റ്റർ 1 : ചന്ദ്ര’ മികച്ച വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്നതിനിടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ…
കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…
പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…