കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടൻ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്. പോർച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്റെ അർത്ഥം.
ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്‌സാ കൊച്ചി’- കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ- പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കൊച്ചി ടീമിന് പേര് വേണമെന്ന് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടത്. പോസ്റ്റിട്ട് മിനിറ്റുകള്‍ക്കകം ആരാധകർ പേരുകള്‍ നിർദേശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരുപാട് പേരുകള്‍ ആരാധകർ നിർദേശിച്ചെങ്കിലും ഒടുവില്‍ ഇന്റർനാഷണല്‍ പേരായ ഫോഴ്‌സാ എഫ്സി കൊച്ചി എന്ന പേരിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമാക്കിയത്.
TAGS : FORCA KOCHI FC | PRITHVIRAJ
SUMMARY : ‘Forca Kochi FC’; Prithviraj announced the name of his team in Super League Kerala
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…