മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറസ്റ്റ് ഓഫിസില്‍ പ്രതിഷേധിച്ച പി വി അന്‍വര്‍ എംഎല്‍ക്ക് ജാമ്യം. ഇന്നലെ രാത്രി പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പി വി അന്‍വറിനാണ് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നുതന്നെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോടതിയുടെ റിലീസിങ് ഉത്തരവ് നല്‍കിയാല്‍ ഇന്നു തന്നെ തവനൂര്‍ ജയിലില്‍ നിന്ന് അന്‍വര്‍ മോചിതനാവും. അന്‍വറിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജനപ്രതിനിധിയായ അന്‍വറിന് പ്രത്യേകം ജാമ്യവ്യവസ്ഥകളൊന്നും ആവശ്യമില്ലെന്നും കോടതി പറഞ്ഞു. റിലീസിങ് ഓര്‍ഡര്‍ ഉടന്‍ ജയിലില്‍ എത്തിക്കുമെന്ന് അന്‍വറിന്റെ അഭിഭാഷകര്‍ അറിയിച്ചു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. കേസില്‍ അൻവറാണ് ഒന്നാം പ്രതി.
കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്ത് ഇന്നലെ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ടായിരുന്നു.
TAGS : PV ANWAR
SUMMARY : Forest department office attack case: Bail for PV Anwar MLA
കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…
മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…