തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്ക്ക് പാമ്പ് പിടിക്കാന് പരിശീലനം നല്കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില് ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച സര്ക്കുലര് വനംവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 11ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസമാണ് പരിശീലന പരിപാടി ഉണ്ടായിരിക്കുക.
പാലക്കാടുള്ളവര്ക്ക് അപേക്ഷിക്കാം. അതേസമയം, പാമ്പു കടിയേറ്റുള്ള മരണം പൂര്ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെക്കിറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയില് എത്തിക്കുന്നതിനുമായി സര്ക്കാര് 2020ല് ആരംഭിച്ച സര്പ്പ ആപ്പ് മരണം കുറയ്ക്കാന് സഹായകമാവുന്നുണ്ടെന്നാണ് റിപോര്ട്ടുകള്.
പാമ്പുകളെ തരം തിരിച്ചറിയാന് സഹായിക്കുന്ന വിവരങ്ങള്, ആന്റിവെനം ലഭ്യമായ ആശുപത്രികള് അടിയന്തര സാഹചര്യങ്ങളില് ബന്ധപ്പെടേണ്ടവരുടെ ഫോണ് നമ്പറുകള് തുടങ്ങിയ വിവരങ്ങള് സര്പ്പ ആപ്പിലുണ്ട്.
SUMMARY: Forest Department trains teachers to catch snakes
ചോറ്റാനിക്കര: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു…
ന്യൂഡല്ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. റിലയൻസ് ഗ്രൂപ്പിന് ലഭിച്ച…
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തില് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന്…
ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ് അയച്ചു. പബ്ബുകളും ഹോട്ടലുകളും ഒരേസമയം…
ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത…
ബെംഗളൂരു: 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ മംഗളൂരുവില് പിടിയിൽ. കാസറഗോഡ് അടൂര് മൊഗരു ഹൗസിൽ പരേതനായ ഖാലിദ് ഹാജിയുടെ…