ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലും ഒരാള്‍ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്.
മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതുകയായിരുന്നു. ബംഗ്ലാവ് ഒഴിപ്പിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 2024 നവംബര്‍ 10നാണ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസിനാണ് ഔദ്യോഗിക ബംഗ്ലാവില്‍ താമസിക്കാൻ അര്‍ഹതയുള്ളത്.
വിരമിച്ച് ആറ് മാസം വരെ വാടകയില്ലാതെ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാം. ചന്ദ്രചൂഡ് വിരമിച്ചതിന് ശേഷം വന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും കൃഷ്ണമേനോന്‍ ബംഗ്ലാവിലേയ്ക്ക് താമസം മാറുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ താമസിച്ചത്. ഇരുവരോടും ചന്ദ്രചൂഡ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
SUMMARY: Former Chief Justice DY Chandrachud should vacate his official bungalow; Supreme Court writes to the Center
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…