ബെംഗളൂരു: ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.സത്യനാരായണ, ഡോ.സുനില്‍ കാരന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സംഘത്തിന്‍റെ പരിചരണത്തിലായിരുന്നു അദ്ദേഹം.
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 30നും കൃഷ്‌ണയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 91കാരനായ കൃഷ്‌ണ 2009-2012 വരെ മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. 1999 ഒക്‌ടോബര്‍ 11മുതല്‍ 2004 മെയ് 28 വരെ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി ആയിരുന്നു. മഹാരാഷ്‌ട്ര ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ടത്തെ ബന്ധം അവസാനിപ്പിച്ച് 2017 മാര്‍ച്ചില്‍ കൃഷ്‌ണ ബിജെപിയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
TAGS: KARNATAKA | SM KRISHNA
SUMMARY: Former karnataka cm sm krishna discharged
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…