ബെംഗളൂരു: കർണാടക ജാതി സർവേ പുനപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജാതി സെൻസസ് സംബന്ധിച്ച് കർണാടക പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും യോഗത്തിൽ സമവാക്യം ഉണ്ടാകാതിരുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ലിംഗായത്തുകൾ, വൊക്കലിഗകൾ തുടങ്ങിയ വലിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് ചില മന്ത്രിമാർ പരസ്യമായി തന്നെ യോഗത്തിൽ വ്യക്തമാക്കി. 2015 ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിൽ കർണാടക സർക്കാരിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു.
നിലവിലെ റിപ്പോർട്ടിൽ മുസ്ലീം ജനസംഖ്യയിൽ ഏകദേശം 4 ശത്മാനം മുതൽ 6 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സർവേയിലുണ്ട്. അതേസമയം മറ്റ് പല പിന്നോക്ക വിഭാഗങ്ങളുടെയും ജനസംഖ്യ കുറഞ്ഞതായാണ് കാണിച്ചിരിക്കുന്നത്. ഇത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
TAGS: CASTE CENSUS | KARNATAKA
SUMMARY: Former cm asks rechecking the caste census report of State
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…