കൊല്ലം: സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സിപിഐഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ സിപിഐഎം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയായിരുന്നു അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. നേരത്തെ അയിഷ പോറ്റിയെ പ്രശംസിച്ച് കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു.
SUMMARY: Former CPM MLA Ayesha Potty enters Congress stage
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…
കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…
ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…