Categories: KARNATAKATOP NEWS

ഒരു രാത്രി പോലും കാമ്പസിൽ തങ്ങാൻ അനുവദിച്ചില്ല; ഇൻഫോസിസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരി

ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ഇൻഫോസിസിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിരിച്ചുവിട്ട ട്രെയിനികളോട് അതേ ദിവസം തന്നെ കാമ്പസ് വിടാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

രാത്രി താമസിക്കാൻ വനിതാ ട്രെയിനികൾ അഭ്യർഥിച്ചെങ്കിലും ഈ അപേക്ഷ കമ്പനി നിരസിച്ചതായാണ് ആരോപണം. ഒരൊറ്റ രാത്രി താമസിക്കണമെന്നും രാത്രി എവിടെപ്പോകുമെന്നും ചോദിച്ച യുവതിയോട് നിങ്ങൾ കമ്പനിയുടെ ഭാഗമല്ല എന്നായിരുന്നു എൻഫോസിസ് അധികൃതുടെ മറുപടി. എവിടെപോകുമെന്ന് തങ്ങൾക്കറിയില്ലെന്നും വൈകീട്ട് ആറോടെ സ്ഥലം ഒഴിയണമെന്നും അധികൃതർ പറഞ്ഞതായും ആരോപണമുണ്ട്. ഇതിനിടെ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകി.

ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമർപ്പിച്ചത്. ഫെബ്രുവരി ഏഴിനാണ് ഇൻഫോസിസ് കഴിഞ്ഞ ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി. വിഷയത്തിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. അതുവരെ കൂടുതൽ പിരിച്ചുവിടലുകൾ നിർത്താൻ ഇൻഫോസിസിനോട് ഉത്തരവിടണമെന്നുമാണ് പരാതിയിലുള്ളത്.

TAGS: INFOSYS
SUMMARY: Fired trainees denied overnight stay on campus, left scrambling for shelter

Savre Digital

Recent Posts

ഡല്‍ഹിയില്‍ മെട്രോ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം: മൂന്നുപേര്‍ മരിച്ചു

ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ…

1 hour ago

കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…

2 hours ago

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…

3 hours ago

പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം…

3 hours ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

4 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

5 hours ago