ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡിൽ വെച്ച് എതിരെ വന്ന ഓട്ടോറിക്ഷയിൽ മമലേദറിന്റെ കാർ തട്ടിയിരുന്നു. ഇതോടെ ഓട്ടോ ഡ്രൈവറും മമലേദറും തമ്മിൽ തർക്കമുണ്ടായി. ഓട്ടോ ഡ്രൈവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും തരില്ലെന്ന നിലപാടായിരുന്നു മമലേദറിന്റേത്.
പിന്നാലെ മമലേദർ ഹോട്ടലിലേക്ക് മടങ്ങി. ഇദ്ദേഹത്തെ പിന്തുടർന്ന് എത്തിയ ഓട്ടോ ഡ്രൈവർ ഹോട്ടലിന് മുന്നിൽ വെച്ച് എംഎൽഎയെ മർദിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ മമലദേറിന്റെ മുഖത്തടിക്കുന്നതിന്റേയും മർദിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷം ഹോട്ടലിലേക്ക് കയറുന്നതിനിടെ റിസപ്ഷനിൽ മമലേദർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
TAGS: KARNATAKA
SUMMARY: Former Goa MLA Lavoo Mamledar dies in Belagavi after being attacked by quadricycle driver
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച് കോഫെപോസ ബോര്‍ഡ്.…
കൊല്ലം: വിദ്യാർഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ്…
ബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തീപിടുത്തത്തിന്റെ…
കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.…
കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും…
കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നല്‍കിയത്. ഒരു കോടി രൂപ…