ബെംഗളൂരു: മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ (97) അന്തരിച്ചു. ചിക്പേട്ട് ബിജെപി എംഎൽഎ ഉദയ് ഗരുഡാചാറിന്റെ പിതാവാണ് ബി. എൻ. ഗരുഡാചാർ. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മാണ്ഡ്യ നാഗമംഗല സ്വദേശിയായ അദ്ദേഹം 1954 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരു പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (8 വർഷം), പോലീസ് കമ്മീഷണർ (4 വർഷം 2 മാസം) എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക ഡിജിപിയായും 3 വർഷം സേവനമനുഷ്ഠിച്ചു. കർണാടക അപ്പലേറ്റ് ട്രൈബ്യൂണൽ (കെഎടി) മുൻ അംഗമായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനെ കെഎടി സ്ഥാനത്തേക്ക് നിയമിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദ്ദേഹത്തെ വിവിധ അവാർഡുകൾ നൽകി ആദരിച്ചിട്ടുമുണ്ട്. 1963ൽ ബെംഗളൂരുവിൽ ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഗരുഡാചാർ ആണ് ബെംഗളൂരു കോർപ്പറേഷൻ സർക്കിളിൽ ആദ്യത്തെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. സംസ്കാരം വിൽസൺ ഗാർഡൻ ശ്മാശനത്തിൽ ശനിയാഴ്ച നടത്തും.
TAGS: KARNATAKA | DEATH
SUMMARY: Former DGP BN Garudachar no more
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…