LATEST NEWS

ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ഡൽഹി: ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു.

2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ മേഘാലയയുടെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു. പുല്‍വാമയില്‍ 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു.

പുല്‍വാമ ആക്രമണം നടക്കുമ്പോൾ കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ തല്‍ക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാല്‍ ആരോപിച്ചിരുന്നു.

SUMMARY: Former Jammu and Kashmir Governor Satya Pal Malik passes away

NEWS BUREAU

Recent Posts

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്ന്…

16 minutes ago

സ്കൂൾ ബസ് സംഭാവന നല്‍കി

ബെംഗളൂരു: ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ (ബെമ ചാരിറ്റബിൾ സൊസൈറ്റി), എൻകോറ കമ്പനിയുമായി സഹകരിച്ച്, വയനാട്ടിലെ മൈലമ്പാടിയിലുള്ള എ.എൻ.എം ഗവൺമെന്റ്…

24 minutes ago

സ്‌കൂട്ടറുകളില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ മരിച്ചു

പാല: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ…

50 minutes ago

ഉത്തരാഖണ്ഡിൽ വൻ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി…

58 minutes ago

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനി ഇഡിക്കു മുന്നില്‍ ഹാജരായി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പ്…

2 hours ago

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ; ഓണാഘോഷം 29-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ…

2 hours ago