ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ മിഥുൻ മൻഹാസിന്റെ പേരില്‍ നാമനിർദേശ പത്രിക നല്‍കാൻ തീരുമാനമാകുകയായിരുന്നു. നിലവില്‍ ജമ്മു കശ്മീരിന്റെ ഭാരവാഹിയാണ് മിഥുൻ. ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ലാത്ത മിഥുൻ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായും രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
രാജീവ് ശുക്ല വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പഴയ സ്ഥാനത്ത് തുടരും. അതേസമയം, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) പ്രസിഡന്റ് രഘുറാം ഭട്ട് ട്രഷറര്‍ ആയേക്കും. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഭട്ടിന്റെ കെഎസ്സിഎ പ്രസിഡന്റ് കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. ദേവ്ജിത് സൈകിയ സെക്രട്ടറിയായി തുടരും, പ്രഭ്‌തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറിയായേക്കും.
അരുണ്‍ സിംഗ് ധുമാല്‍ വീണ്ടും ഐപിഎല്‍ ചെയര്‍മാനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായി വാര്‍ഷിക പൊതുയോഗത്തിലേക്ക് അയച്ച മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് യോഗത്തില്‍ പങ്കെടുത്തില്ല.
SUMMARY: Former Jammu player Mithun Manhas to be BCCI President
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…