KARNATAKA

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ആർഎംവി എക്സ്റ്റൻഷനിലെ ബിബിഎംപി പാർക്കിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്.

75 സിവിൽ തൊഴിലാളികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഗൗഡ വെളിപ്പെടുത്തി. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്‌സിസ് ബാങ്കുകളുടേതാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ. യുപിഐ ഇടപാടുകൾ വഴിയാണ് മോഷണം നടന്നത്. സൈബർ ക്രൈം പോലീസിൽ പരാതി നൽകുമെന്ന് ഗൗഡ അറിയിച്ചു.
SUMMARY: Former Karnataka Chief Minister D.V. Sadananda Gowda loses Rs 3 lakh in cyber fraud
NEWS DESK

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

8 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

9 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

9 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

9 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

9 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

10 hours ago