KARNATAKA

മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രെ അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രെ (102) അന്തരിച്ചു.  വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബീദർ ഭാൽക്കിയിലുള്ള വീട്ടിലായിരുന്നു അന്ത്യം

കർണാടക വനംമന്ത്രിയും കോൺഗ്രസ് നേതാവുമായ ഈശ്വർ ഖാൻഡ്രെയുടെ പിതാവാണ്. ബീദർ ലോക്‌സഭാംഗം സാഗർ ഖാൻഡ്രെ കൊച്ചുമകനാണ്. ബീദർ ഡിസിസി ബാങ്ക് പ്രസിഡന്റ് അമർകുമാർ ഖാൻഡ്രെ മറ്റൊരുമകനാണ്. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായ വിജയകുമാർ ഖാൻഡ്രെ 2019-ൽ അന്തരിച്ചിരുന്നു.

1953-ൽ ഭാൽകി മുനിസിപ്പാലിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റായി. 1962 മുതൽ നാലുതവണ എംഎൽഎയും രണ്ടുതവണ എംഎൽസിയുമായ അദ്ദേഹം വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ 1992 മുതൽ 1994 വരെ ഗതാഗതവകുപ്പ് മന്ത്രിയായി.

ഭീമണ്ണ ഖാൻഡ്രെയുടെ നിര്യാണത്തിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തുടങ്ങിയവർ അനുശോചിച്ചു.
SUMMARY: Former Karnataka Minister Bhimana Khandre passed away

NEWS DESK

Recent Posts

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…

9 minutes ago

ശബരിമലയിൽ നടന്നത് വന്‍ കൊള്ള; ക​ട്ടി​ളപ്പാളി, ദ്വാ​ര​പാ​ല​ക ശിൽപ്പങ്ങളിൽ സ്വ​ർ​ണം കു​റ​വെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി…

32 minutes ago

സാംബയിൽ പാക് ഡ്രോൺ; അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…

40 minutes ago

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…

1 hour ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ദേവനഹള്ളി ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. ഹുൻസമാരനഹള്ളിയിലെ സ്വകാര്യ കോളജ്…

1 hour ago

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

11 hours ago