LATEST NEWS

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം; സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവം. നിംബോൽക്കറിന്റെ സമയോചിതമായ ഇടപെടലാണ് അമേരിക്കന്‍ പൗരയായ ജെന്നി എന്ന യുവതിക്ക് തുണയായത്.

മുൻ ഖാനപൂർ എംഎല്‍എയും ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൂടിയായായ നിംബാൽക്കർ ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായാണ് ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് ഡോക്ടർ സി.പി.ആർ നൽകുകയായിരുന്നു. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ​ഡോക്ടറും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു.

നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ രംഗത്തെത്തി. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി ജീവൻ രക്ഷിച്ച നിംബാൽക്കറുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് സിദ്ധരാമയ്യ എക്സില്‍ കുറിപ്പ് പങ്കുവെച്ചു.

SUMMARY: Former Karnataka MLA Revives US Passenger With CPR After Mid-Air Collapse On IndiGo Flight

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

7 minutes ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

1 hour ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

2 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

2 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; രണ്ടു ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…

2 hours ago

മകന് ജയിലിൽ കഞ്ചാവ് എത്തിച്ച് നൽകുന്നതിനിടയിൽ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…

2 hours ago