BENGALURU UPDATES

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ലളിതയ്ക്കൊപ്പം ഏതാനും അനുയായികളും കോൺഗ്രസിൽ അംഗത്വമെടുത്തു. എഴുത്തുകാരിയും നടിയും ആക്ടിവിസ്റ്റും കൂടിയാണ് ലളിതാ നായക്. എച്ച്. പാട്ടീൽ മന്ത്രിസഭയിൽ കന്നഡ, സാംസ്കാരികവകുപ്പും സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പും കൈകാര്യംചെയ്ത മന്ത്രിയാണ്. ആദ്യം ജനതാദളില്‍ പ്രവര്‍ത്തിയച്ച ഇവര്‍ പിന്നീട് ജെഡിഎസിലെത്തി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കലബുറഗി മണ്ഡലത്തിൽനിന്ന് മല്ലികാർജുൻ ഖാർഗെക്കെതിരായി ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 1991 ൽ കർണാടക സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
SUMMARY: Former Minister B.T. Lalitha Nayak joins Congress

NEWS DESK

Recent Posts

നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം…

32 minutes ago

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ പോലീസ്.…

1 hour ago

കേരള ആര്‍ടിസിയുടെ പുതിയ ബസിന് സ്വീകരണം നല്‍കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പുതിയതായി ആരംഭിച്ച കേരള ആര്‍ടിസിയുടെ കൊട്ടാരക്കര സ്ലീപ്പർ ബസിന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്‌; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്‌. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച്‌ നടത്തിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…

2 hours ago

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും…

3 hours ago

മനുഷ്യന്റെ ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന നാടോടിക്കഥ പോലെ ‘പെരുമാനി’; സംവിധായകൻ മജുവുമായി ഒരു സംഭാഷണം

സിനിമയുടെ വിജയം അതിന്റെ കലാമൂല്യത്തെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില സിനിമകൾക്ക് വലിയ കലാമൂല്യം…

3 hours ago