ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രയെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. വെള്ളിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി എംഎൽഎ കൂടിയായ നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്.
നാഗേന്ദ്രയുടെയും, കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിൻ്റെയും ബെംഗളൂരു, റായ്ച്ചൂർ, ബല്ലാരി എന്നിവിടങ്ങളിലെ വസതികളിൽ ബുധനാഴ്‌ച രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ നാഗേന്ദ്ര കുറ്റം ചെയ്തതായി തെളിഞ്ഞുവെന്നും ഇത് കാരണമാണ് അറസ്റ്റ് എന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.
TAGS: KARNATAKA | B NAGENDRA
SUMMARY: Nagendra sent to ED custody for six days in Valmiki corporation scam
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…