ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള ആക്രമിച്ചത്.
ശിവമോഗ ഷിരാലകൊപ്പയിൽ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കാളപ്പോര് മത്സരത്തിനിടെയാണ് സംഭവം. കാളപ്പോര് കാണാൻ എത്തിയതായിരുന്നു മഹാലിംഗപ്പ. കാണികൾക്ക് നേരേ ഓടിയടുത്ത കാള മഹാലിംഗപ്പയെ കുത്തിവീഴ്ത്തി. കുറച്ചുസമയം അബോധാവസ്ഥയിലായെങ്കിലും പിന്നീട് ആരോഗ്യം വീണ്ടെടുത്തു. പരുക്ക് നിസ്സാരമാണെന്ന് മഹാലിംഗപ്പ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹാവേരി ജില്ലയിൽ നടന്ന കാളപ്പോരിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Former MLA injured during bullfight
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…
പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…
ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ്…