LATEST NEWS

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന് ജാമ്യം

കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച്‌ 20 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ ഖമറുദ്ദീന്‍ രണ്ടാം പ്രതിയായിരുന്നു.

മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരേ നിലവില്‍ 210 കേസുകളാണ് കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷനുകളിലുള്ളത്. 700 ഓളം പേരില്‍ നിന്നാണ് ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപം സ്വീകരിച്ചത്.

എന്നാല്‍ നിക്ഷേപ തുക തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് 268 പേരാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ നിഗമനം.

SUMMARY: Fashion Gold fraud case; Former MLA MC Kamaruddin granted bail

NEWS BUREAU

Recent Posts

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

1 minute ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

39 minutes ago

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…

46 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ  സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…

60 minutes ago

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…

2 hours ago

സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

പാലക്കാട്‌: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…

2 hours ago