Categories: KERALATOP NEWS

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ൽ കേരള പോലീസിൽനിന്ന് വിരമിച്ചു.

വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളേജ് ടീമിലും അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചു. 1986-ൽ ഹവിൽദാറായി കേരള പൊലീസിൽ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു.

അച്ഛൻ: പരേതനായ നാരായണൻ. അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബെംഗളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം). സഹോദരങ്ങൾ: എം. അനിൽ കുമാർ (മുൻ എം.ആർ.സി താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാൽ. സംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.
<BR>
TAGS : FOOTBALL | SANTOSH TROPHY
SUMMARY : Former Santosh Trophy player M. Baburaj passed away

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

7 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

9 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago