തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കാനുള്ള ബീനാ മുരളിയുടെ നീക്കത്തിനെ തുടർന്നാണ് നടപടി. ജനതാദൾ എസിന് കൃഷ്ണാപുരം സീറ്റ് നൽകിയിരുന്നു. ഇതോടെ ബീന മുരളിക്ക് അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കൽ നടപടിയിലേക്ക് എത്തിയത്.
15 വർഷമായി കോർപറേഷൻ കൗൺസിലറാണ് ബീന മുരളി. പാർട്ടിയിൽനിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ബീന മുരളി ആരോപിച്ചു. സിപിഐ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
SUMMARY: Former Thrissur Corporation Deputy Mayor Beena Murali, who resigned from the CPI, has been expelled from the party.
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…