LATEST NEWS

നന്ദിനിയുടെ പേരില്‍ വ്യാജനെയ്യ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് അറസ്റ്റിലായത്. കെഎംഎഫ് വിജിലൻസ് സംഘവും ക്രൈംബ്രാഞ്ച് പോലീസുംചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തമിഴ്‌നാട്ടിൽ ഉത്പാദിപ്പിച്ച നെയ്യ് നന്ദിനി നെയ്യ് എന്നപേരിൽ ബെംഗളൂരുവിൽ വിൽപ്പനനടത്തുകയായിരുന്നു. നന്ദിനിയുടെ വ്യാജ പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വിൽപ്പന. അഞ്ച് മൊബൈൽഫോൺ, നാല് ചരക്കുവാഹനങ്ങൾ, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ വ്യാജ 8136 ലിറ്റർ നെയ്യ് എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
SUMMARY: Four arrested for making fake ghee in Nandini’s name

NEWS DESK

Recent Posts

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

37 minutes ago

രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…

1 hour ago

കുരങ്ങിന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…

1 hour ago

പൊതുഇടങ്ങളിൽ മാലിന്യം കത്തിച്ചാൽ ഇനി ക്രിമിനൽ കേസ്

ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…

2 hours ago

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…

2 hours ago

കാസറഗോഡ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; 28-കാരി മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…

3 hours ago