ബെംഗളൂരു: ഹൊസ്‌കോട്ടെ താലൂക്കിലെ ഇ മുത്സാന്ദ്രയില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാക്കളായ നാല് അസം തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ഇവരെ വാടക ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായുസഞ്ചാരമില്ലാത്ത മുറിയിൽ വെച്ചിരുന്ന സ്റ്റൗവില്‍ നിന്നുള്ള കാർബൺ മോണോക്സൈഡ് (CO) ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ജയന്ത് സിന്ധെ, നിരേന്ദ്രനാഥ്, ടൈഡ്, ധനഞ്ജയ് ടൈഡ് എന്നിവരാണ് മരിച്ചത്. നാലുപേരും 20 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. അടുത്തുള്ള കൊക്കകോള വെയർഹൗസിൽ ലോഡിംഗ്, അൺലോഡിംഗ് തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇവര്‍ ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് ദുരന്തം പുറത്തറിഞ്ഞത്. സഹപ്രവർത്തകർ ലേബർ ഷെഡിൽ എത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. വിളിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നാലുപേരും മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകിയും തൊഴിലാളികൾ മുറിയില്‍ പാചകം ചെയ്തിരുന്നുവന്നു പോലീസ് കണ്ടെത്തി. രാത്രിയിലെ തണുപ്പ് ഒഴിവാക്കാൻ തൊഴിലാളികൾ എല്ലാ ജനലുകളും വാതിലുകളും കർശനമായി അടച്ചിട്ടിരുന്നു. ഷെഡ് പൂർണ്ണമായും വായുസഞ്ചാരമില്ലാത്തതായിരുന്നു. പാചക വാതകം കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ കാരണമായതായി സംശയിക്കുന്നു. ഉറക്കത്തിൽ ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടിമരണം സംഭവിച്ചിരിക്കമെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുലിബെലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Four Assamese workers die of carbon monoxide poisoning in Bengaluru’s Hoskote
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…