ബെംഗളൂരു: കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഹാവേരി ഷിഗ്ഗോണിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. നീലപ്പ മൂളിമണി (28), സുധീപ് കോടി (18) എന്നിവർ സംഭവസ്ഥലത്തും കൽമേഷ് മനോജി (26), ശിവനഗൗഡ യെല്ലനഗൗഡ്രു (20) എന്നിവർ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കാറിൽ നിന്ന് പുറത്തെടുത്തത്. സവനൂർ താലൂക്കിലെ ബേവിനഹള്ളിയിൽ നിന്ന് നന്ദഗഢിലേക്ക് പോവുകയായിരുന്നു ഇവർ. സംഭവത്തിൽ ഷിഗാവ് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four dead, three injured after car rams into tree near Shiggaon
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…