ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചന്നരായപട്ടണ താലൂക്കിലെ സബ്ബനഹള്ളി ഗ്രാമത്തിലെ രജനീഷ് (36), ഭാര്യ സഹന (32), മകൻ ലേഖന (12), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. തിരുപ്പതി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇവർ സഞ്ചരിച്ച മാരുതി എർട്ടിഗ കാർ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്നരായണപട്ടണ പോലീസ് കേസെടുത്തു.
TAGS: KARNATAKA| ACCIDENT
SUMMARY: Four, including three of family, die after car crashes into container truck
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…
ന്യൂഡല്‍ഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും…
അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ഔറംഗ് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ…