ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.
ആഴ്ചയിൽ 4 ദിവസമാണ് വിമാന സർവീസുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണിത്. 4.45 മണിക്കൂറാണ് ശരാശരി യാത്രാസമയം. ബെംഗളൂരുവിൽ നിന്നു രാത്രി 11.30ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലർച്ചെ 5.55ന് ഹോ ചി മിൻഹിലെത്തും. ഹോ ചി മിൻഹിൽ നിന്നു രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30ന് ബെംഗളൂരുവിലെത്തും.
ഓസ്ട്രേലിയ, ബാലി, ക്വാലാലംപുർ, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കു ചെലവ് കുറഞ്ഞ യാത്രയും ഹോ ചി മിൻഹിൽ നിന്നു സാധ്യമാണ്. വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയുടെ നഗരമാണ് ഹോ ചി മിൻഹ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ നഗരത്തിൽ ഒട്ടേറെ ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്നു.
SUMMARY: Four flights from Bengaluru to Vietnam’s Ho Chi Minh city.
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…