Categories: KARNATAKATOP NEWS

നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ സംസ്‌കൃത വിദ്യാപീഠത്തിലെ മന്ത്രാലയത്തിലെ വിദ്യാർഥികളായ സുജയേന്ദ്ര (22), ഹയവദന (18), അഭിലാഷ് (18), വാഹനത്തിന്റെ ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ശ്രീഹരി, വിജയേന്ദ്ര, ഭരത്, രാഘവേന്ദ്ര, താനിഷ്, ശ്രീകർ, വാസുദേവ്, രാഘവേന്ദ്ര, ബസന്ത്, ജയസിംഹ എന്നിവർക്ക് പരുക്കേറ്റു.

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. മന്ത്രാലയത്തിൽ നിന്ന് കൊപ്പൽ ജില്ലയിലെ അനെഗുണ്ടിയിലേക്ക് സന്ന്യാസി നരഹരി തീർത്ഥയുടെ മൂന്ന് ദിവസത്തെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റായ്ച്ചൂർ പോലീസ് സൂപ്രണ്ട് എം. പുട്ടമാദയ്യ അപകട സ്ഥലം സന്ദർശിച്ചു. സിന്ദനൂർ ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four killed, 10 injured as vehicle overturns in Raichur

Savre Digital

Recent Posts

ദീപ്‌തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…

6 hours ago

ഇന്ത്യയുടെ അഗ്നി-5 മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…

6 hours ago

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…

6 hours ago

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…

7 hours ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

9 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

9 hours ago