തൃശ്ശൂര്‍: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപെട്ടു. ചെറുതുരത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി റെഹാന, ഷാഹിനയുടെ അനുജത്തിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്. റെഹാനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സൈറ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പോലീസും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.
സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇടക്കിവിടെ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയപ്പോൾ പിന്നാലെ പോയതായിരുന്നു കബീറും റെഹാനയും. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. തിരച്ചിലിനിടെ റെഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<BR>
TAGS : DROWN TO DEATH
SUMMARY : Four members of a family who went for a bath in Bharathapuzha river were swept away; 2 died
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍…
തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിലെ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10ന്…
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…