ബെംഗളൂരു: കർണാടക ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മാണ്ഡ്യ തുബിനകെരെയ്ക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് ബസ് ഇടിക്കുകയായിരുന്നു. രാജെ ഉർസ് (51), ഭാര്യ നിശ്ചിത (45), ബന്ധു ചന്ദ്രു (62), ചന്ദ്രുവിന്റെ ഭാര്യ സുവേദിനി റാണി (50) എന്നിവരാണ് മരിച്ചത്.
ഇവർ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകവേ എതിർദിശയിൽ നിന്ന് വന്ന ആർടിസി ബസ് കാറിലേക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്കും പരുക്കേറ്റു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four of family killed on spot in bus-car collision on Bengaluru-Mysuru Expressway
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…