ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിശ്വേശ്വരയ്യ നഗറിലാണ് സംഭവം. ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരാണ് മരിച്ചത്. ചേതൻ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്ന പ്ലേസ്‌മെന്റ് ബിസിനസിൽ ജോലി ചെയ്യുകയായിരുന്നു.
ചേതൻ തന്റെ കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.
കൃത്യത്തിനു മുൻപ് ചേതൻ യുഎസിലുള്ള സഹോദരൻ ഭരതുമായി സംസാരിച്ചിരുന്നു. ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് മരിക്കാൻ പോകുന്ന വിവരവും പറഞ്ഞു. തുടർന്ന് മൈസൂരുവിലുള്ള ബന്ധുക്കളെ ഭരത് വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ മൈസൂരു സിറ്റി പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Four of family found dead in Mysuru
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…