പാലക്കാട്: ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ച് സര്‍വീസ് റോഡിലൂടെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. കഞ്ചിക്കോട് നടന്ന സംഭവത്തില്‍ പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങള്‍ എം വി ഡിയും പോലീസും ശേഖരിച്ചിരുന്നു.
മറ്റൊരു യുവാവിന്റെ വാഹനം ഒരു കാര്യത്തിന് കൊണ്ടുപോയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വാഹനം ദുരുപയോഗം ചെയ്തത്. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചുകൊണ്ട് മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലെ സര്‍വീസ് റോഡിലൂടെയായിരുന്നു യാത്ര. സംഘത്തില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സി ഐ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Four people, including minors, arrested for performing stunts in a car
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച…
കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…