ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുൽബാഗിലു റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ഉത്തര കന്നഡ മുരുഡേശ്വരത്താണ് സംഭവം.
സ്‌കൂളിൽ നിന്നുള്ള 46 വിദ്യാർഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വരത്തേക്ക് വിനോദയാത്ര പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 5.30 ഓടെ ഇവർ ബീച്ചിലേക്ക് പോയി. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ ഏഴ് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു.
ഇവരിൽ നാല് പേരെ പിന്നീട് കണ്ടെത്താനായില്ല. മൂന്ന് വിദ്യാർഥികളെ ലൈഫ് ഗാർഡുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയോടെ കാണാതായ നാല് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഉത്തര കന്നഡ പോലീസ് കേസെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA | DROWNED
SUMMARY: Four school students drowned to death
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…