ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള കുട്ടി, നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകർന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തില്‍ 10 പേരടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നെന്ന് പറയപ്പെടുന്നു. ഏഴ് ഫയര്‍ ടെന്‍ഡറുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Four-storey building collapses in Delhi; several people trapped
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…