ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ ഗാന്ധിനഗറില്‍ താമസിക്കുന്ന ലക്ഷ്മണന്റെ മകന്‍ അന്‍വിഷാണ് മരിച്ചത്. ഒക്ടോബര്‍ രണ്ടിന് വിജയദശമി ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ലക്ഷ്മണന്റെ ബന്ധു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
എന്‍ആര്‍ മൊഹല്ലയിലെ മാരുതി സര്‍ക്കിളിന് സമീപം ലക്ഷ്മണ്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. സര്‍ക്കിളിന് സമീപമുള്ള ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിന് മുന്നില്‍ ഭക്ഷണം വാങ്ങാന്‍ അദ്ദേഹം വണ്ടി നിര്‍ത്തി. ഈ സമയം അന്‍വിഷിനെ ബൈക്കില്‍ ഇരുത്തി. ഇതിനിടെ സൈഡ് സ്റ്റാന്‍ഡ് തെറ്റി ബൈക്ക് മറിഞ്ഞു. ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍ അടുത്തുള്ള വഴിയോരത്തെ ഭക്ഷണശാലയിലെ പൂരി ഉണ്ടാക്കുന്ന പാത്രത്തില്‍ തട്ടി. ഇതോടെ പാത്രം മറിഞ്ഞ് അതിലുള്ള തിളച്ച എണ്ണ റോഡില്‍ വീണ അന്‍വിഷിന്റെ ദേഹത്ത് മറിയുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കെആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസത്തെ ചികിത്സക്കുശേഷം ഒക്ടോബര്‍ നാലിന് കുട്ടി മരിച്ചു. പരാതിയെ തുടര്‍ന്ന് നരസിംഹരാജ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
SUMMARY: Four-year-old boy dies after being scalded by boiling oil spilled on him from roadside eatery
തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.…
ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…
ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…
ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…
ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…
ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട്…