തിരുവനന്തപുരം: പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പാറശാല പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
SUMMARY: Four-year-old boy dies after falling from father’s arms in Thiruvananthapuram
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…