കോട്ടയം: വാഗമണ്ണില്‍ ചാർജിങ് സ്റ്റേഷനില്‍ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് ചാർജിങ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറിയത്. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു അപകടം.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. സ്റ്റേഷനില്‍ ഉണ്ടായ അപകടത്തിൻ്റെ ഡമ്മി പരീക്ഷണം പോലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ ചികില്‍സയിലാണ്.
SUMMARY: Four-year-old dies after car crashes into charging station: Driver arrested
കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട്…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്…
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന്…
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനായുള്ള തെരച്ചില്‍ തുടരുകയാണ്. റിമ എന്ന യുവതിയാണ് രണ്ടര…
സൗദി: വാഹനാപകടത്തെ തുടർന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിൻ ഖാലിദ് ബിൻ ത്വലാല്‍…