ബെംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.
ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ട് കാറുകളിലായി ബെംഗളൂരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ കാറിൽനിന്ന് കൂട്ടി പുറത്തേക്ക് തെറിച്ച് വീണാണ് മരണം. കാർ ഓടിച്ചയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപതിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.
SUMMARY: Four-year-old girl from Kannur dies in a road accident in Mysuru
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…