LATEST NEWS

പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണത്തില്‍ നാ​ലു​വ​യ​സു​കാ​രി കൊല്ലപ്പെട്ടു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡിൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു ​പൗ​രി ജി​ല്ല​യിലെ ​പൊ​ഖ്ര ഭ​ട്കോ​ട്ട് ഗ്രാ​മ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം. ദൃ​ഷ്ടി റാ​വ​ത്ത് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ സ​ഹോ​ദ​രി​ക്കും മു​ത്ത​ശി​ക്കു​മൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഇ​വി​ടേ​ക്കെ​ത്തി​യ പു​ള്ളി​പ്പു​ലി കു​ട്ടി​യെ ക​ടി​ച്ചു​വ​ലി​ച്ച് കാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മൃ​ത​ദേ​ഹം നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചൗ​ബ​ട്ട​ഖ​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് രേ​ഖ ആ​ര്യ​യും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ഹാ​തിം യാ​ദ​വും ഗ്രാ​മ​ത്തി​ലെ​ത്തി. ഗ്രാ​മ​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.
SUMMARY: Four-year-old girl killed in leopard attack

NEWS DESK

Recent Posts

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

2 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

3 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

4 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

5 hours ago