അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തന്‍പറമ്പില്‍ മിനു പി വിശ്വനാഥന്‍ നടത്തുന്ന അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇബിഓ എന്ന സ്ഥാപനത്തിലെ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശ് (40) ആണ് പിടിയിലായത്.
2022 ഒക്ടോബര്‍ മുതല്‍ സ്റ്റോക്കില്‍ തിരിമറി നടത്തി 7,45,113 രൂപയും, സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആര്‍ കോഡ് സ്ഥാപിച്ചശേഷം, കച്ചവടത്തില്‍ നിന്ന് ലഭിച്ച 6,51,130 രൂപയും ഉള്‍പ്പെടെ ആകെ 13, 96,243 യാണ് ജീവനക്കാരന്‍ തിരിമറി നടത്തി തട്ടിയെടുത്തത്.
ഈ വര്‍ഷം ആഗസ്റ്റ് 14നാണ് സ്ഥാപന ഉടമ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍, ഉടമയോ മറ്റോ അറിയാതെ പ്രതി മാറ്റിസ്ഥാപിച്ച ക്യൂ ആര്‍ കോഡിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തി ഇയാളുടെ ബേങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും സ്റ്റോക്കില്‍ തിരിമറി നടത്തി തുണിത്തരങ്ങള്‍ വിറ്റഴിച്ച് 7,45,113 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
<br>
TAGS : ARRESTED
SUMMARY : Fourteen lakh rupees change in the stock in the cloth shop; The employee was arrested
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…