പാലക്കാട് : കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനിൽനിന്ന് പണംതട്ടിയ കേസിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗമാണ് കഴിഞ്ഞദിവസം മധുരയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ പീളമേട് സ്വദേശി കമലേശ്വരന്റെ മൂന്നുകോടി രൂപയോളം വെട്ടിച്ചുവെന്നാണ് കേസ്. റിസർവ് ബാങ്ക് മൂന്നുകോടി രൂപ അനുവദിച്ചതായും ഇത്രയും തുക നൽകിയാലേ അത് എടുക്കാനാകൂ എന്നും പറഞ്ഞാണ് സുനിൽദാസ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ല. ഇതോടെയാണ് കമലേശ്വരൻ ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്.
റിസർവ് ബാങ്കിൽനിന്ന് ലഭിച്ചതായി സുനിൽദാസ് കമലേശ്വരനെ കാണിച്ച രേഖയെക്കുറിച്ചും ഇത്തരത്തിൽ വേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
<BR>
TAGS : SUNIL SWAMI, MONEY FRAUD,
SUMMARY : Fraud case: Sunil Das, chairman of Aayog Charitable Trust, arrested
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…