LATEST NEWS

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തില്‍ നിന്ന് 66 ലക്ഷം രൂപ നഷ്ടമായെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന ആഭരണക്കടയിലെ മൂന്ന് മുൻ ജീവനക്കാരികളും, അതില്‍ ഒരാളുടെ ഭർത്താവും കേസില്‍ പ്രതികളാണ്. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികള്‍. സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ചാണ് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തതെന്നാണ് കേസ്.

തട്ടിയെടുത്ത ഭീമമായ തുക പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിയ സ്ഥാപനത്തില്‍ വെച്ച യഥാർത്ഥ ക്യൂആർ കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

അതേസമയം, തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്‌ ജീവനക്കാരികള്‍ കൃഷ്ണകുമാറിനും ദിയക്കുമെതിരെ നല്‍കിയ എതിർപരാതിയില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കൃഷ്ണകുമാർ, ദിയ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കവടിയാറിലെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ ലൈൻ-ഓഫ് ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നാണ് ക്യൂആർ കോഡ് തിരിമറിയിലൂടെ ജീവനക്കാർ പണം തട്ടിയത്.

SUMMARY: Fraud in Diya Krishna’s firm; charge sheet filed

NEWS BUREAU

Recent Posts

നടിയെ ആക്രമിച്ച കേസ്;അന്തിമ വിധി ഡിസംബര്‍ 8ന്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…

41 minutes ago

ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…

3 hours ago

പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…

4 hours ago

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക്…

4 hours ago

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു.…

4 hours ago